തിരുവനന്തപുരം : ഹയര്‍സെക്കണ്ടറി, നോണ്‍ വൊക്കേഷണല്‍ അധ്യാപക നിയമനത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിര്‍ണ്ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഓണ്‍ലൈന്‍ രജിസ്ട്രഷന് 2024 നവംബര്‍ 5ന് വൈകിട്ട് 5 മണിവരെ ദീര്‍ഘിപ്പിച്ചു. ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്തിയ വിവരങ്ങളില്‍ ഏതെങ്കിലും മാറ്റം വരുത്തണമെന്നുണ്ടെങ്കില്‍ നവംബര്‍ 6,7,8 തീയതികളില്‍ മാറ്റം വരുത്താവുന്നതാണ്.
നോണ്‍ ക്രീമിലെയര്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ 2023 സെപ്റ്റംബര്‍ 26നും 2024 നവംബര്‍ 8നും ഇടയില്‍ ലഭിച്ച നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റിന്റെ ഒര്‍ജിനല്‍ സെറ്റ് പാസാകുന്ന പക്ഷം ഹാജരാക്കേണ്ടതാണ്.