പാലക്കാട് : പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥിയെ ചൊല്ലി കോണ്‍ഗ്രസില്‍ വീണ്ടും അതൃപ്തി. കെഎസ്യു മുന്‍ ജില്ലാ പ്രസിഡന്റ് പാര്‍ട്ടി വിടാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിലാണ് അതൃപ്തി.
പകല്‍ 11.30ന് അദ്ദേഹം വാര്‍ത്താസമ്മേളനം നടത്തും. ശേഷം സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നാണ് വിവരം. നേരത്തെ, രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ഥിയാക്കിയതിനെതിരേ പി. സരിന് രംഗത്തുവന്നിരുന്നു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഷാഫി പറമ്പില്‍ എംപിക്കും എതിരേ രൂക്ഷമായ വിമര്‍ശനമാണ് സരിന് ഉന്നയിച്ചത്. കോണ്‍ഗ്രസ് വിട്ട സരിനെ പിന്നീട് സിപിഎം പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാക്കി പ്രഖ്യാപിച്ചിരുന്നു. ഈ സംഭവവികാസങ്ങള്‍ക്ക് പിന്നാലെയാണ് കെഎസ്യു മുന്‍ നേതാവും പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നത്.