തിരുവനന്തപുരം : കേരള സര്‍വകലാശാലകളിലെ കോളജ് യൂണിയന് തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് വന്‍ വിജയം. 74 കോളജുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
മന്നം മെമ്മോറിയല്‍ കോളജ്, ചെങ്ങന്നൂര്‍ ഇരമില്ലിക്കര അയ്യപ്പ കോളജ്, പന്തളം എന്‍എസ്എസ് കോളജ്, കൊല്ലം എസ്എന്‍ കോളജ്, വാഴച്ചാല്‍ ഇമ്മനുവേല്‍ കോളജ്, തോന്നയ്ക്കല്‍ എജെ കോളജ്, തിരുവനന്തപുരം ഇക്ബാല്‍ കോളജ്, ശ്രീശങ്കര കോളജ്, തുടങ്ങി നിരവധി കോളജുകളില്‍ വിജയം നേടി.
നാമനിര്‍ദേശ പട്ടിക പ്രക്രിയ പൂര്‍ത്തിയായപ്പോള്‍ 41 കോളജില്‍ എതിരില്ലാതെ എസ്എഫ്ഐ യൂണിയന് നേടിയിരുന്നു. തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് നടക്കുന്ന 35 കോളജില്‍ 16 ഇടത്തും എസ്എഫ്ഐക്ക് എതിരില്ല. കൊല്ലത്ത് 11 കോളജില്‍ യൂണിയന് ഉറപ്പിച്ചപ്പോള്‍, മൂന്നിടത്ത് മുഴുവന്‍ സീറ്റുകളിലും എസ്എഫ്ഐയാണ്. ആലപ്പുഴയില്‍ 17ല്‍ 11 കോളജുകളിലും, പത്തനംതിട്ടയില്‍ നാലില്‍ മൂന്നിടത്തും എസ്എഫ്ഐ യൂണിയന് ഉറപ്പിച്ചിരുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന എംജി സര്‍വകലാശാല കാലിക്കറ്റ് സര്‍വകലാശാലയുടെ കീഴിലുള്ള കോളജുകളിലെയും യൂണിയന് തിരഞ്ഞെടുപ്പില്‍ എസ്എഫ്ഐ തിളക്കമാര്‍ന്ന വിജയം നേടിയിരുന്നു.