റാഞ്ചി : തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ഝാര്‍ഖണ്ഡില്‍ എന്‍ഡിഎയില്‍ സീറ്റ് ധാരണയായി. ബിജെപി 68 സീറ്റിലും എജെഎസ് യു പത്ത് സീറ്റിലും ജെഡിയു രണ്ട് സീറ്റിലും എല്‍ജെപി ഒരു സീറ്റിലും മത്സരിക്കും. ഇന്ന് ചേര്‍ന്ന എന്‍ഡിഎ യോഗത്തിലാണ് തീരുമാനം.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബാബുലാല്‍ മറാണ്ടി, എജെഎസ് യു മേധാവി സുധേഷ് മഹോത, കേന്ദ്രമന്ത്രിയും ഝാര്‍ഖണ്ഡിന്റെ തെരഞ്ഞെടുപ്പ് ചുതലയുള്ള ശിവരാജ് സിങ് ചൗഹാന്, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ഝാര്‍ഖണ്ഡ് തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ ഒന്നിച്ച് മത്സരിക്കുമെന്ന് കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സഖ്യകക്ഷികള്‍ തമ്മില്‍ സീറ്റിന്റെ കാര്യത്തില്‍ ധാരണയായതായും സ്ഥാനാര്‍ഥികളെ ഉടന്‍ പ്രഖ്യാപിക്കുമെന്നും ചൗഹാന് പറഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ തെരഞ്ഞടുപ്പ് കമ്മീഷന് പ്രഖ്യാപിച്ചത്. 81 സീറ്റുകളിലാണ് ഝാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ 13, 20 തീയതികളില്‍ രണ്ടുഘട്ടമായാണ് വോട്ടെടുപ്പ്.