കണ്ണൂര്‍ : ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തു നിന്നു പിപി ദിവ്യയെ നീക്കി. എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് സിപിഎം നടപടി. പിന്നാലെ സ്ഥാനം രാജി വച്ചതായി പിപി ദിവ്യ കത്തിലൂടെ വ്യക്തമാക്കി. ഈ കത്ത് അവര്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. കത്ത് ബന്ധപ്പെട്ടവര്‍ക്ക് അയച്ചതായും അവര്‍ വ്യക്തമാക്കി. സംഭവം നടന്ന ശേഷം ആദ്യമായാണ് അവരുടെ പ്രതികരണം വരുന്നത്.
പരിയാരം ഡിവിഷനില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട കെകെ രത്നകുമാരിയാണ് പുതിയ ജില്ലാ പ്രസിഡന്റ് . ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്നാണ് നടപടി തീരുമാനിച്ചത്. യോഗത്തില്‍ ഒരാള്‍ പോലും ദിവ്യയെ പിന്തുണച്ചില്ല. വിഷയത്തില്‍ ദിവ്യയ്ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായും പാര്‍ട്ടി വിലയിരുത്തി.