തൃശൂർ : ചേലക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി യുആർ പ്രദീപ് തന്നെ. സിപിഎം സംസ്ഥാന കമ്മിറ്റി അംഗീകരിച്ച പേര് തൃശൂർ ജില്ലാ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്തു. 19ന് സ്ഥാനാർഥി പ്രഖ്യാപനം നടക്കും.
കെ. രാധാകൃഷ്ണൻ ആലത്തൂർ ലോക്സഭാ എംപിയായ ഒഴിവിലാണ് ചേലക്കരയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. രമ്യ ഹരിദാസാണ് ചേലക്കരയിൽ യുഡിഎഫ് സ്ഥാനാർഥി. നേരത്തെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാ കമ്മിറ്റിയിലും പ്രദീപിന്റെ പേരു തന്നെയാണ് ഉയർന്നുകേട്ടിരുന്നത്. സ്ഥാനാർഥിയുടെ കാര്യത്തിൽ ഇന്ന് അന്തിമ തീരുമാനം കൈക്കൊണ്ടതായാണു വിവരം.