ന്യൂഡല്‍ഹി : സമീപകാലത്ത് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി വര്‍ധിച്ച സാഹചര്യത്തില്‍ വിമാനങ്ങളിലെ സ്കൈ മാര്‍ഷലുകളുടെ എണ്ണം ഇരട്ടിയാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. രഹസ്യാന്വേഷണ ഏജന്‍സികളുടെ നിര്‍ദേശവും വര്‍ധിച്ചു വരുന്ന ഭീഷണികളുടേയും പശ്ചാത്തലത്തിലാണ്, രാജ്യത്തെ വിമാനത്താവളങ്ങളില്‍ നിന്നും പുറപ്പെടുന്ന വിമാനങ്ങളില്‍ സ്കൈ മാര്‍ഷലുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.
ഭീകരവിരുദ്ധ, തട്ടിക്കൊണ്ടുപോകല്‍ ചെറുക്കാന്‍ വൈദഗ്ദ്ധ്യമുള്ള നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെ ഒരു യൂണിറ്റിനെയാകും എയര്‍ മാര്‍ഷലുകളായി അന്താരാഷ്ട്ര റൂട്ടുകളിലും, സുരക്ഷാ ഭീഷണിയുള്ള സെന്‍സിറ്റീവായ ആഭ്യന്തര റൂട്ടുകളിലും വിന്യസിക്കുക. യാത്രാ വിമാനങ്ങളില്‍, സാധാരണ വേഷം ധരിച്ച, തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ധരിച്ച സുരക്ഷാ ഉദ്യോഗസ്ഥരാണ് സ്കൈ മാര്‍ഷലുകള്‍.
ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സെന്‍സിറ്റീവ് വിഭാഗത്തിലുള്ള അന്താരാഷ്ട്ര റൂട്ടുകളില്‍ എയര്‍ നര്‍ഷലുകളുടെ പുതിയ ബാച്ച് വിന്യസിക്കും. വ്യോമയാന സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ തലത്തിലുള്ള ഉദ്യോഗസ്ഥരുമായി പലവട്ടം നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ തീരുമാനമെടുത്തതെന്ന് കേന്ദ്ര ആഭ്യന്ത്രമന്ത്രാലയ ഉദ്യോഗസ്ഥന് സൂചിപ്പിച്ചു. 1999-ല്‍ എയര്‍ ഇന്ത്യവിമാനം കാണ്ഡഹാറില്‍ ഹൈജാക്ക് ചെയ്തതിന് ശേഷമാണ്, ഭാവിയില്‍ ഹൈജാക്ക് തടയുക ലക്ഷ്യമിട്ട് ഇന്ത്യയില്‍ സ്കൈ മാര്‍ഷലുകളെ വിന്യസിക്കാന്‍ തുടങ്ങിയത്.