ശ്രീനഗർ : നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള ജമ്മു കാഷ്മീരിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയാണ് സത്യവാചകം ചൊല്ലികൊടുത്തത്.
ശ്രീനഗറിലെ ഷേർ-ഇ-കാഷ്മീർ ഇന്റർനാഷണൽ കോൺഫറൻസ് സെന്ററിലായിരുന്നു ചടങ്ങുകൾ. ഒമർ അബ്ദുള്ളയ്ക്കൊപ്പം മറ്റ് എട്ട് പേരുകൂടി മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ഡിഎംകെ നേതാവ് കെ. കനിമൊഴി, എൻസിപിയുടെ സുപ്രിയ സുലെ, സിപിഐയുടെ ഡി. രാജ, എഎപിയുടെ സഞ്ജയ് സിംഗ് എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.