ബെർലിൻ : യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിലെ കരുത്തരുടെ പോരാട്ടത്തിൽ നെതർലൻഡ്സിനെ പരാജയപ്പെടുത്തി ജർമനി. എതിരില്ലാത്ത ഒരു ഗോളിനാണ് ജർമനി വിജയിച്ചത്.
അലയൻസ് അരീനയിൽ നടന്ന മത്സരത്തിൽ ജാമി ലെവലിംഗ് ആണ് ജർമനിക്ക് വേണ്ടി ഗോൾ നേടിയത്. മത്സരത്തിന്റെ 64-ാം മിനിറ്റിലാണ് താരം ഗോൾ കണ്ടെത്തിയത്.
വിജയത്തോടെ പ്രാഥമിക റൗണ്ടിൽ ജർമനിക്ക് പത്ത് പോയിന്റായി. ലീഗ് എയിലെ ഗ്രൂപ്പ് മൂന്നിൽ നിലവിൽ ഒന്നാം സ്ഥാനത്താണ് ജർമനി. അഞ്ച് പോയിന്റുള്ള നെതർലൻഡ്സ് ആണ് രണ്ടാമത്.