ഷാര്‍ജ : വനിതാ ടി20 ലോകകപ്പിലെ നിർണായക മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി. കരുത്തരായ ഓസ്ട്രേലിയായോട് ഒമ്പത് റണ്‍സിന് തോറ്റതോടെ ഇന്ത്യയുടെ സെമി പ്രതീക്ഷകൾ ഏറക്കുറെ അവസാനിച്ചു.
സ്കോർ: ഓസ്ട്രേലിയ 151/8 ഇന്ത്യ 142/9. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസീസ് എട്ടുവിക്കറ്റ് നഷ്ടത്തിൽ 151 റൺസ് നേടി. ഗ്രേസ് ഹാരിസ് (40), തഹ്ലിയ മഗ്രാത് (32), എല്ലിസ പെറി (32) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യക്ക് വേണ്ടി രേണുക താക്കൂര്‍, ദീപ്തി ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുക്കാനെ സാധിച്ചൊള്ളൂ. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ( 54) ഒഴികെ മറ്റാര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല. സോഫി മൊളിനെക്സ് ഓസീസിന് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി.
തോല്‍വിയുടെ ഇന്ത്യയുടെ സെമി പ്രതീക്ഷകള്‍ക്ക് ഏറെക്കുറെ വിരാമമായി. അടുത്ത മത്സരത്തില്‍ പാക്കിസ്ഥാന് ന്യൂസിലന്‍ഡിനെ അട്ടിമറിച്ചാല്‍ ഇന്ത്യക്ക് എന്തെങ്കിലും സാധ്യത ബാക്കുയുള്ളൂ.