തിരുവനന്തപുരം : മാസപ്പടി കേസില്‍ വീണ വിജയന്റെ മൊഴിയെടുത്ത സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ നടപടിയില്‍ പുതുമയില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. വിഷയത്തില്‍ പാര്‍ട്ടി നിലപാട് പറഞ്ഞതാണ്. അതിനപ്പുറത്തേക്ക് ഒന്നും പറയാനില്ല. സിപിഎം – ബിജെപി കോംപ്രമൈസ് എന്ന് പ്രചരിപ്പിച്ചവര്‍ക്ക് ഇപ്പോള്‍ എന്താണ് പറയാനുള്ളത് എന്നും മന്ത്രി ചോദിച്ചു.
ഒത്തു തീര്‍പ്പ് ചര്‍ച്ചകള്‍ നടന്നുവെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞു. ആ വാദം പൊളിഞ്ഞിരിക്കയാണ്. വിഷയങ്ങളില്‍ രാഷ്ട്രീയ അജണ്ട ഉണ്ടെന്ന് നേരത്തെ ചര്‍ച്ച ചെയ്തതാണെന്നും അദ്ദേഹം പറഞ്ഞു.
മാസപ്പടി കേസില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ മൊഴിയെടുത്തിരുന്നു. കഴിഞ്ഞ ബുധനാഴ്ച ചെന്നൈയില്‍വെച്ചാണ് മൊഴിയെടുത്തത്. ഇത് രണ്ടാം തവണയാണ് വീണയെ ചെന്നൈയിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നത്. എസ്എഫ്ഐഒ കേസ് അന്വേഷണം ഈ മാസം അവസാനിരിക്കെയാണ് വീണ വിജയന്റെ മൊഴി രേഖപ്പെടുത്തിയത്.
എസ് എഫ് ഐ ഒ അന്വേഷണം നിയമവിരുദ്ധമാണെന്ന സിഎംആര്‍എല്ലിന്റെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതിയിലുണ്ട്. ഇതില്‍ തീരുമാനമാകും വരെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് കോടതി സ്റ്റേ ഏര്‍പ്പെടുത്തിയിരുന്നു. നവംബര്‍ 12 വരെയാണ് സ്റ്റേ.