ആലപ്പുഴ : കലവൂര്‍ പ്രീതീകുളങ്ങരയില്‍ നഴ്സിങ് വിദ്യാര്‍ഥിനിയുടെ മുടി മുറിച്ചതായി പരാതി. നവരാത്രി ആഘോഷങ്ങള്‍ക്കിടെയാണ് സംഭവം. മുടി മുറിച്ചത് ഒരു മധ്യവയസ്കനെന്നാണ് സംശയം.
ഇന്നലെ രാത്രിയാണ് സംഭവം. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കുട്ടികളുടെ പരിപാടികള്‍ പ്രദേശത്ത് നടക്കുന്നതിനിടെയാണ് സംഭവം നടന്നത്. അയല്‍വാസിയാണ് നഴ്സിങ് വിദ്യാര്‍ഥിനിയുടെ മുടി മുറിച്ചതെന്ന് സംശയിക്കുന്നു.
അയല്‍വാസിയുടെ വീട്ടുകാരും യുവതിയുടെ വീട്ടുകാരും തമ്മില്‍ തര്‍ക്കം ഉണ്ട്. ഇതിലുള്ള വിരോധമാണോ ആക്രമണത്തിലേക്ക് നയിച്ചത് എന്നാണ് സംശയം. മുടി മുറിച്ചെന്ന് സംശയിക്കുന്നയാള്‍ ഇപ്പോള്‍ ഒളിവിലാണ്. പരാതി ലഭിച്ചാല്‍ ഉടന്‍ തന്നെ യുവതിയുടെ മൊഴിയെടുത്ത ശേഷം കേസ് രജിസ്റ്റര്‍ ചെയ്യുമെന്നാണ് മണ്ണഞ്ചേരി പൊലീസ് അറിയിച്ചത്.