തിരുവനന്തപുരം : ഉദ്യോഗസ്ഥരെ രാജ്ഭവനിൽ നിന്ന് വിലക്കിയ നടപടി നടപടിയിൽ വിശദീകരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വ്യക്തിപരമായ ആവശ്യങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ഉദ്യോഗസ്ഥർക്ക് രാജ്ഭവനിലേക്ക് വരാം. ഔദ്യോഗിക ആവശ്യങ്ങൾക്ക് സർക്കാരിന്റെ അനുമതിയോടെ വന്നാൽമതിയെന്ന് ഗവർണർ അറിയിച്ചു,
ചില മാധ്യമങ്ങൾ പരാമർശം തെറ്റായി റിപ്പോർട്ട് ചെയ്തെന്ന് ഗവർണർ പറഞ്ഞു. ഉദ്യോഗസ്ഥർ ആരും രാജ്ഭവനിലേക്ക് വരേണ്ടതില്ലെന്നായിരുന്നു ഗവർണർ ഇന്നലെ സ്വീകരിച്ച കടുത്ത നിലപാട്. ഡിജിപിയെയും ചീഫ് സെക്രട്ടറിയെയും ഗവർണർ രാജ്ഭവനിലേക്ക് വിളിപ്പിച്ചിരുന്നു. എന്നാൽ വിശദീകരണം നൽകാൻ ഉദ്യോഗസ്ഥർ വരുന്ന പതിവില്ലെന്ന നിലപാട് സർക്കാർ സ്വീകരിച്ചു. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥർക്ക് രാജ്ഭവനിൽ വിലക്കേർപ്പെടുത്തി ഗവർണർ രംഗത്തെത്തിയത്.
സ്വർണക്കടത്ത്, ഹവാല എന്നിവയിലെ പണം ദേശവിരുദ്ധപ്രവർത്തനങ്ങൾക്ക് വിനിയോഗിക്കപ്പെടുന്നുണ്ടെന്ന മുഖ്യമന്ത്രിയുടെ വിവാദപരാമർശത്തിൽ വിശദീകരണം നൽകാൻ സെക്രട്ടറിയും ഡി.ജി.പി.യും നേരിട്ടെത്തണമെന്ന് ആവശ്യപ്പെട്ടിരുന്നത്. ഗവർണർക്ക് വിശദീകരണം നൽകേണ്ടത് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഉത്തരവാദിത്വമാണെന്നും ഉദ്യോഗസ്ഥർക്ക് അതിനുള്ള ബാധ്യതയില്ലെന്നുമായിരുന്നു സർക്കാർ നിലപാട്.