ന്യൂഡല്‍ഹി : ഡോളറിനെതിരെ രൂപയുടെ മൂല്യം സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍. ഡോളറിനെതിരെ 84.0525 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം കൂപ്പുകുത്തിയത്. അതായത് ഒരു ഡോളര്‍ വാങ്ങാന്‍ 84.0525 രൂപ വേണമെന്ന് സാരം.
അസംസ്കൃത എണ്ണ വില ഉയര്‍ന്നത് അടക്കമുള്ള ഘടകങ്ങളാണ് രൂപയുടെ മൂല്യത്തെ ബാധിച്ചത്. ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നും പുറത്തേയ്ക്കുള്ള വിദേശനിക്ഷേപത്തിന്റെ ഒഴുക്കും രൂപയുടെ വിനിമയനിരക്കിനെ ബാധിച്ചിട്ടുണ്ട്. രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താന്‍ റിസര്‍വ് ബാങ്കിന്റെ ഇടപെടല്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷ.
രണ്ടാഴ്ച മുന്‍പ് രൂപയുടെ മൂല്യം 83.50 എന്ന തലത്തിലേക്ക് ഉയര്‍ന്നിരുന്നു. എന്നാല്‍ പശ്ചിമേഷ്യയിലെ പ്രശ്നങ്ങളെ തുടര്‍ന്ന് എണ്ണവില ഉയര്‍ന്നത് അടക്കമുള്ള ഘടകങ്ങളാണ് രൂപയെ സ്വാധീനിച്ചത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 80 ഡോളറിലേക്ക് അടുക്കുകയാണ്.
ഹണി റോസിന്റെ പോസ്റ്റിന് അശ്ലീല കമന്റ്; 27 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
Read more