തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് അതിജീവിതമാർക്ക് പരാതികൾ അറിയിക്കാൻ പ്രത്യേക ഫോൺ നമ്പരും മെയിൽ ഐഡിയും നൽകി കേരള പൊലീസ്. പ്രത്യേക അന്വേഷണ സംഘമാണ് ഈ സംവിധാനമൊരുക്കിയത്.
അന്വേഷണ സംഘത്തിലെ ഡിഐജി അജീത ബീഗത്തിന്റെ മെയിൽ ഐഡിയാണ് നൽകിയത്. പ്രത്യേക അന്വേഷണ സംഘമാണ് ഈ സംവിധാനം ഏർപ്പെടുത്തിയത്.
സിനിമാ മേഖലയിൽ നിന്നുള്ള സ്ത്രീകൾക്ക് പരാതികൾ അറിയിക്കാൻ മുൻപ് ഇതേ സംവിധാനം ഏർപ്പെടുത്തിയിരുന്നു.
‘ബഹുമാനപ്പെട്ട ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് അതിജീവിതമാർക്ക് താഴെ പറയുന്ന നമ്പറിൽ നേരിട്ട് ബന്ധപ്പെട്ട് പരാതികൾ ബോധിപ്പിക്കാവുന്നതും ഇതോടൊപ്പമുള്ള ഇ-മെയിലിൽ പരാതികൾ അയക്കാവുന്നതും ആണ്’ എന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചു. ഫോൺ- 04712330768, ഇമെയിൽ- digtvmrange.pol@kerala.gov.in