കൊച്ചി: കൊച്ചി ലഹരിക്കേസിൽ കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലീസ്. അഭിനേതാക്കളായ ശ്രീനാഥ് ഭാസിക്കും പ്രയാഗ മാർട്ടിനും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ ഇതുവരെ നോട്ടീസ് അയച്ചിട്ടില്ല. ഉറപ്പായും ഇവരെ വിളിപ്പിക്കുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ പറഞ്ഞു. കൊച്ചിയിലേക്ക് വൻ തോതിൽ ലഹരി എത്തി എന്നത് കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
കേസിൽ പൊലീസിൽ നിന്ന് ർക്കോട്ടിക് കൺട്രോൾ ബ്യൂറോ വിവരങ്ങൾ തേടി. തികൾ വിദേശത്തുനിന്നും ലഹരി എത്തിച്ച് ഡിജെ പാർട്ടികൾക്കായി തരണം ചെയ്തിരുന്നുവെന്ന് പൊലീസിന്റെറിമാൻഡ് റിപ്പോർട്ടിൽ ഉണ്ടായിരുന്നു . സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം ബന്ധിച്ച പരാതിയിൽ രിശോധന പുനരാരംഭിക്കാൻ എക്സൈസ് നീക്കമാരംഭിച്ചു.
ചോദ്യം ചെയ്യലിന് മുന്നോടിയായിട്ടുള്ള ലഹരി പാർട്ടി സംബന്ധിച്ചുള്ള വിവരശേഖരണം മരട് പൊലീസ് പൂർത്തിയാക്കിയിരുന്നു. ഓംപ്രകാശ് താമസിച്ചിരുന്ന ആഡംബര ഹോട്ടൽ മുറിയിൽ ഇന്നലെ ഫോറൻസിക് പരിശോധന നടത്തിയിരുന്നു. പ്രയാഗയും ശ്രീനാഥും ഹോട്ടൽ മുറിയിൽ എത്തിയത് ലഹരി പാർട്ടിയിൽ പങ്കെടുക്കാൻ ആണെന്ന വിവരമാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. താരങ്ങളെ ഹോട്ടൽ മുറിയിൽ എത്തിച്ച എളമക്കര സ്വദേശി ബിനു ജോസഫിനെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിട്ടുണ്ട്.