തിരുവമ്പാടി: കോഴിക്കോട് തിരുവമ്പാടി കാളിയമ്പുഴയിൽ നിരവധി യാത്രക്കാരുമായി പോയ കെഎസ്ആർടിസി ബസ് നിയന്ത്രണംവിട്ട് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്നുപേരുടെ നില അതീവ ഗുരുതരമാണ്.
യാത്രക്കാരായ ആളുകളെ പുറത്തെത്തിക്കാൻ ശ്രമം നടക്കുകയാണ്. ആനക്കാംപൊയിലിൽനിന്ന് തിരുവമ്പാടിയിലേക്ക് പോകുകയായിരുന്ന ബസ് കലുങ്കിലിടിച്ച് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.ആനക്കാംപൊയിൽ സ്വദേശിനി ത്രേസ്യാമ്മ (63), കണ്ടപ്പൻചാൽ സ്വദേശി മകല(65) ആണ് മരിച്ചത്. ഇരുപതോളം പേർ തിരുവമ്പാടിയിലെ സ്വകാര്യആശുപത്രിയിലും പത്തുപേർ ഓമശേരി ശാന്തി ആശുപത്രിയിലും ചികിത്സയിലാണ്.ബസിൽ എല്ലാ സീറ്റിലും ആളുണ്ടായിരുന്നതായാണ് വിവരം. ആരെങ്കിലും വെള്ളത്തിൽ മുങ്ങിപ്പോയോ എന്ന സംശയമുള്ളതിനാൽ ഫയർഫോഴ്സ് പുഴയിലും തിരച്ചിൽ നടത്തുകയാണ്.