ന്യൂഡൽഹി: രാഷ്ട്രീയഗോദയിൽ കരുത്ത് കാട്ടാൻ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച വിനേഷ് ഫോഗട്ടിന് കാലിടറുന്നു. വ്യക്തമായ മുന്നേറ്റത്തോടെ ആദ്യഘട്ടം മുന്നേറിയ ഫോഗട്ട് ഇപ്പോൾ രണ്ടായിരത്തോളം വോട്ടിന് പിന്നിലാണ്.
മൂന്നാം ഘട്ടത്തിലെ വോട്ടാണ് ഇപ്പോൾ എണ്ണിക്കഴിഞ്ഞിരിക്കുന്നത്. 12000 വോട്ടുകളാണ് ഫോഗട്ട് നേടിയിരിക്കുന്നത്. ബിജെപിയുടെ സ്ഥാനാർഥി യോഗേഷ് ബൈരാഗി 14000 വോട്ടുകളാണ് ഇതുവരെ നേടിയിരിക്കുന്നത്. ജുലാനയിൽ നിന്നും കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്ന വിനേഷിന്റെ മുന്നേറ്റം ഇന്ത്യൻ രാഷ്ട്രീയം ഉറ്റുനോക്കിയ ഒരിടം കൂടിയായിരുന്നു.ഫോഗട്ടിന്റെ താരശക്തിയിൽ വേലിയേറ്റം തങ്ങൾക്കനുകൂലമാക്കാൻ കോൺഗ്രസ് പരമാവധി ശ്രമിച്ചിരുന്നു. ജിന്ദ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ മണ്ഡലം ഫോഗട്ടിന്റെ സ്ഥാനാർത്ഥിത്വത്തെത്തുടർന്ന് വ്യാപകമായി ശ്രദ്ധ ആകർഷിച്ചിരുന്നു.