കൊച്ചി: എടയാർ വ്യവസായ മേഖലയിലുണ്ടായ പൊട്ടിത്തെറിയിൽ ഒഡീഷ സ്വദേശി മരിച്ചു. മൂന്നുപേർക്ക് ഗുരുതര പരിക്കേറ്റു. എടയാർ വ്യവസായ മേഖലയിലെ അറവ് മാലിന്യ സംസ്കരണ പ്ലാന്റിലാണ് പൊട്ടിത്തെറി ഉണ്ടായത്. പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. കുക്കർ പൊട്ടിത്തെറിച്ചതാണ് കാരണമെന്ന് പ്രാഥമിക നിഗമനം. പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തിലാണ് അത്യാഹിതം സംഭവിക്കുന്നത്.