ന്യൂഡല്‍ഹി: മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെ ഔദ്യോഗിക വസതിയില്‍ നിന്ന് പടിയിറങ്ങി ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാള്‍. നോര്‍ത്ത് ഡല്‍ഹിയിലെ 6 ഫ്ലാഗ് സ്റ്റാഫ് റോഡിലെ വസതിയില്‍ നിന്നാണ് കേജരിവാള്‍ പടിയിറങ്ങുന്നത്.
ഡല്‍ഹി മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ശേഷം 2015- മുതല്‍ കേജരിവാള്‍ ഇവിടെയാണ് താമസിച്ചിരുന്നത്. പ്രായമായ മാതാപിതാക്കള്‍ക്കും കുടുംബത്തിനൊപ്പം പാര്‍ട്ടി ആസ്ഥാനത്തിനടുത്തുള്ള ബംഗളാവിലേക്കായിരിക്കും കേജരിവാള്‍ താമസം മാറുക. അതേസമയം കൽക്കാജി മണ്ഡലത്തിലെ വീട്ടിൽ ആണ് മുഖ്യമന്ത്രിയായതിനു ശേഷവും അതിഷി താമസിക്കുന്നത്.