മലപ്പുറം: ഫോണ്‍ ചോര്‍ത്തലില്‍ പി.വി.അന്‍വര്‍ എംഎല്‍എയ്ക്കെതിരേ വീണ്ടും കേസെടുത്തു. മഞ്ചേരി പോലീസാണ് കേസെടുത്തത്. മലപ്പുറം അരീക്കോട് സ്പെഷല്‍ ഓപ്പറേഷന് ഗ്രൂപ്പ് സൂപ്രണ്ടിന്റെ പരാതിയിലാണ് കേസ്. ഇവിടുത്തെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ഫോണ്‍ ചോര്‍ത്തിയെന്നാണ് പരാതി. ഫോണ്‍ ചോര്‍ത്തിയ സംഭവത്തില്‍ അന്‍വറിനെതിരേ രജിസ്റ്റര്‍ ചെയ്യുന്ന രണ്ടാമത്തെ കേസാണിത്. നേരത്തേ കോട്ടയം കറുകച്ചാല്‍ പോലീസാണ് കേസെടുത്തത്.