ന്യൂഡൽഹി: ഡൽഹിയിൽ ആശുപത്രിയിൽ ഡോക്ടറെ ക്വട്ടേഷൻ സംഘം വെടിവെച്ചുകൊന്നു. കാളിന്ദി കുഞ്ചിലെ ആശുപത്രിയിലാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ് ചികിത്സയ്ക്ക് എത്തിയ രണ്ടുപേരാണ് വെടിയുതിർത്തത്.
സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ചികിത്സയ്ക്കെത്തിയവർ ഡോക്ടറുടെ റൂമിലേക്ക് പ്രവേശിച്ച് വെടിയുതിർക്കുകയായിരുന്നു. അന്വേഷണത്തിൽ പ്രതികളുടെ രേഖാചിത്രമടക്കം ലഭിച്ചെന്നാണ് പൊലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. അക്രമകാരികൾക്ക് പതിനേഴിനു താഴെ മാത്രമാണ് പ്രായമെന്നും സംഭവം ക്വട്ടേഷൻ ആണെന്നുമാണ് പൊലീസ് നൽകുന്ന സൂചന.