വെല്ലിംഗ്ടൺ : ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ 2-0ന് തോൽവി ഏറ്റുവാങ്ങിയതോടെ ടിം സൗത്തി ന്യൂസിലൻഡ് നായക പദവി രാജിവച്ചു. ടോം ലാതമായിരിക്കും പുതിയ ക്യാപ്റ്റൻ.
2022-ൽ കെയിൻ വില്യംസണിന്റെ കൈയിൽ നിന്നും നായക പദവി ഏറ്റ സൗത്തി 14 മത്സരങ്ങളിൽ കിവീസിനെ നയിച്ചു. ആറ് വീതം ജയവും തോൽവിയും രണ്ട് സമനിലയുമാണ് സൗത്തി സ്വന്തം പേരിൽ കുറിച്ചത്.
കുറച്ചുകാലമായി മങ്ങിയ ഫോമിലുള്ള താരം അവസാന എട്ട് ടെസ്റ്റിൽ നിന്നും 12 വിക്കറ്റുകൾ മാത്രമാണ് നേടിയിരിക്കുന്നത്. കിവീസിനെ നയിക്കാൻ കിട്ടിയ അവസരം വലിയ ബഹുമതിയാണെന്നും ടീമിനായി കഴിയാവുന്നതെല്ലാം ചെയ്തുവെന്നും താരം പ്രതികരിച്ചു.