ഡൽഹി: മുഖ്യമന്ത്രിയുടെ അഭിമുഖത്തിലെ മലപ്പുറം സംബന്ധിച്ച പരാമർശത്തെ വക്രീകരിച്ചുള്ള പ്രചരണമാണ് നടക്കുന്നതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലൻ. മലപ്പുറം ജില്ലയെ മുൻനിർത്തി വൃത്തികെട്ട പ്രചരണമാണ് നടക്കുന്നതെന്നും ഒരു പ്രത്യേക വിഭാഗത്തിന്റെ വിശ്വാസ്യതയെ ദുരുപയോഗിച്ചെന്നും ബാലൻ മാധ്യമങ്ങളോട് പറഞ്ഞു.
ദ ഹിന്ദു പത്രത്തിൽ പ്രസിദ്ധീകരിച്ച അഭീമുഖം ഒന്നു കൂടി വായിക്കണമെന്നും സംഘപരിവാറിന് എതിരെ രൂക്ഷമായ നിലപാട് അതിൽ പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഘപരിവാറിനോട് ഒത്ത് തീർപ്പില്ലെന്ന് മുഖ്യമന്ത്രി അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. കരിപ്പൂരിൽ നിന്ന് സ്വർണം പിടിച്ചാൽ പിന്നെ മലപ്പുറം എന്നല്ലേ പറയേണ്ടത്? തിരുവനന്തപുരത്ത് നിന്ന് സ്വർണം പിടിച്ചെന്ന് പറഞ്ഞാൽ തിരുവനന്തപുരത്തെ അപമാനിക്കലാണോ? സ്വർണം മുഴുവൻ കമലയും വീണയും കൊണ്ട് പോയന്നല്ലേ ബിജെപി പറഞ്ഞ് നടന്നിരുന്നത്. ഇപ്പോൾ എന്തായി? ബാലൻ ചോദിച്ചു.
അൻവർ ഉയർത്തിയ ആരോപണങ്ങളിൽ ശക്തമായ നടപടി സർക്കാർ സ്വീകരിച്ചിട്ടുണ്ട്. പക്ഷെ അദ്ദേഹം അന്വേഷണത്തോട് സഹകരിക്കുന്നില്ല. ഉന്നയിച്ച ആരോപണങ്ങൾ തിരിച്ചടിക്കുമോ എന്ന ഭയമാണോ ഇതിന് പിന്നിൽ. ബാലൻ പറഞ്ഞു. ഇതൊക്കെ അവസാനിപ്പിക്കുന്നതാണ് നല്ലതെന്നും ബാലൻ കൂട്ടിച്ചേർത്തു.
കോടിയേരിയുടെ അന്ത്യയാത്രയുമായി ബന്ധപ്പെട്ട് ശത്രുക്കൾ തെറ്റായ പ്രചരണം നടത്തി. ഇപ്പൊൾ അത് ഏറ്റു പിടിക്കാൻ ചിലർ രംഗത്തുവന്നിരിക്കുന്നു. എന്ത് വൃത്തികേടും പറയാം എന്നാണ് അവർ കരുതുന്നത്. അദ്ദേഹത്തോട് പാർട്ടി നീതി കാണിച്ചില്ലെന്നത് നുണ പ്രചരണമാണ്. മാതൃക കമ്യൂണിസ്റ്റായിരുന്നു കോടിയേരി. ബാലൻ പറഞ്ഞു.
നടനും ശിവസേന നേതാവുമായ ഗോവിന്ദയ്ക്ക് വെടിയേറ്റു
October 1, 2024അജിത് കുമാറിനെതിരായ പരാതി; അന്വേഷണ റിപ്പോർട്ട് ഒക്ടോബർ മൂന്നിന്
October 1, 2024ഡൽഹി: മുഖ്യമന്ത്രിയുടെ അഭിമുഖത്തിലെ മലപ്പുറം സംബന്ധിച്ച പരാമർശത്തെ വക്രീകരിച്ചുള്ള പ്രചരണമാണ് നടക്കുന്നതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലൻ. മലപ്പുറം ജില്ലയെ മുൻനിർത്തി വൃത്തികെട്ട പ്രചരണമാണ് നടക്കുന്നതെന്നും ഒരു പ്രത്യേക വിഭാഗത്തിന്റെ വിശ്വാസ്യതയെ ദുരുപയോഗിച്ചെന്നും ബാലൻ മാധ്യമങ്ങളോട് പറഞ്ഞു.
ദ ഹിന്ദു പത്രത്തിൽ പ്രസിദ്ധീകരിച്ച അഭീമുഖം ഒന്നു കൂടി വായിക്കണമെന്നും സംഘപരിവാറിന് എതിരെ രൂക്ഷമായ നിലപാട് അതിൽ പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഘപരിവാറിനോട് ഒത്ത് തീർപ്പില്ലെന്ന് മുഖ്യമന്ത്രി അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. കരിപ്പൂരിൽ നിന്ന് സ്വർണം പിടിച്ചാൽ പിന്നെ മലപ്പുറം എന്നല്ലേ പറയേണ്ടത്? തിരുവനന്തപുരത്ത് നിന്ന് സ്വർണം പിടിച്ചെന്ന് പറഞ്ഞാൽ തിരുവനന്തപുരത്തെ അപമാനിക്കലാണോ? സ്വർണം മുഴുവൻ കമലയും വീണയും കൊണ്ട് പോയന്നല്ലേ ബിജെപി പറഞ്ഞ് നടന്നിരുന്നത്. ഇപ്പോൾ എന്തായി? ബാലൻ ചോദിച്ചു.
അൻവർ ഉയർത്തിയ ആരോപണങ്ങളിൽ ശക്തമായ നടപടി സർക്കാർ സ്വീകരിച്ചിട്ടുണ്ട്. പക്ഷെ അദ്ദേഹം അന്വേഷണത്തോട് സഹകരിക്കുന്നില്ല. ഉന്നയിച്ച ആരോപണങ്ങൾ തിരിച്ചടിക്കുമോ എന്ന ഭയമാണോ ഇതിന് പിന്നിൽ. ബാലൻ പറഞ്ഞു. ഇതൊക്കെ അവസാനിപ്പിക്കുന്നതാണ് നല്ലതെന്നും ബാലൻ കൂട്ടിച്ചേർത്തു.
കോടിയേരിയുടെ അന്ത്യയാത്രയുമായി ബന്ധപ്പെട്ട് ശത്രുക്കൾ തെറ്റായ പ്രചരണം നടത്തി. ഇപ്പൊൾ അത് ഏറ്റു പിടിക്കാൻ ചിലർ രംഗത്തുവന്നിരിക്കുന്നു. എന്ത് വൃത്തികേടും പറയാം എന്നാണ് അവർ കരുതുന്നത്. അദ്ദേഹത്തോട് പാർട്ടി നീതി കാണിച്ചില്ലെന്നത് നുണ പ്രചരണമാണ്. മാതൃക കമ്യൂണിസ്റ്റായിരുന്നു കോടിയേരി. ബാലൻ പറഞ്ഞു.
Related posts
തിരുവനന്തപുരം ശ്രീകാര്യത്ത് വീട് കുത്തിത്തുറന്ന് 15 പവനും 4 ലക്ഷം രൂപയും കവർന്നു
Read more
ദേശീയപാത 66 തകര്‍ച്ച; ഒരാഴ്ചയ്ക്കകം എന്‍എച്ച്എഐ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കണം : ഹൈക്കോടതി
Read more
കാസര്‍കോട് ചെര്‍ക്കളയില്‍ ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു
Read more
കേരള ഫാര്‍മേഴ്സ് ഫെഡറേഷൻറെ നേതൃത്തത്തിൽ ബിജെപി അനുകൂല ക്രൈസ്തൻ രാഷ്ട്രീയ പാര്‍ട്ടി വരുന്നു; ഉദ്ഘാടനം ആലഞ്ചേരി പിതാവ്
Read more