തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ. ഡിജിപിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തും.
ആർഎസ്എസ് നേതാക്കളുമായുള്ള എഡിജിപിയുടെ രണ്ട് കൂടിക്കാഴ്ചകളും അന്വേഷിക്കും. എഡിജിപിക്കൊപ്പം ആർഎസ്എസ് നേതാക്കളെ കണ്ടവരുടെ മൊഴിയെടുക്കും. സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നവരുടെ മൊഴിയാണ് എടുക്കുക.കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് സംസ്ഥാന സർക്കാറിന് നേരത്തേ ലഭിച്ചിരുന്നു. കണ്ണൂർ സ്വദേശിയായ വ്യവസായി അടക്കമുള്ളവർ എഡിജിപിയുടെ കൂടെയുണ്ടായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്.