കൊച്ചി: ലൈംഗിക പീഡനക്കേസില്‍ നടന് ഇടവേള ബാബുവിനെ ഇന്ന് ചോദ്യം ചെയ്യും. പ്രത്യേക അന്വേഷണസംഘമാണ് ചോദ്യം ചെയ്യുക . കൊച്ചിയിലെ തീരദേശ പൊലീസ് ആസ്ഥാനത്ത് ഹാജരാകാൻ നിർദേശം നല്കി.’അമ്മ’യിൽ അംഗത്വം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് ഇടവേള ബാബുവിനെതിരായ പരാതി. ഇടവേള ബാബുവിനെതിരെ കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്തിരുന്നു. കേസില്‍ നടന് നേരത്തെ മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു.