തനത് ആയോധന കലയായ കളരിപ്പയറ്റിനെ അടിസ്ഥാനമാക്കി ചിത്രീകരിച്ച ബഹുഭാഷാ ചിത്രം ലുക്ക് ബാക്-ബിയോണ്ട് ബ്ളേഡ്സിന്റെ ട്രെയിലർ പുറത്തിറങ്ങി. ഇംഗ്ളീഷ്, മലയാളം, ഹിന്ദി , കന്നഡ ഭാഷയിലിറങ്ങുന്ന ചിത്രം കർണാടകയിലും കേരളത്തിലും സെപ്റ്റംബർ 27 ന് റിലീസ് ചെയ്യും.ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ദേശീയ അവാർഡ് ജേതാവായ സംഗീത സംവിധായകൻ നാദബ്രഹ്മ ഹംസലേഖയാണ് ട്രെയിലർ റിലീസ് ചെയ്തത് ചെയ്തത് .
ഭാരതീയ പൈതൃകത്തിന്റെ നാൾവഴികളിൽ കളരിപ്പയറ്റിൻ്റെ പ്രാധാന്യം എടുത്തുകാട്ടുന്ന തരത്തിൽ
നിർമിച്ചിട്ടുള്ള ഈ ചിത്രം മൂന്നുവര്ഷമെടുത്താണ് പ്രൊഡക്ഷൻ-പ്രീ പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കിയത്. കളരിപയറ്റ് ആഗോള തലത്തിൽ പ്രേക്ഷകരിലേക്ക് എത്തുന്നതിനാണ് ഇംഗ്ലീഷ് പതിപ്പ് കൂടി ഇറക്കുന്നതെന്ന് സംവിധായകനും നിർമ്മാതാവുമായ രഞ്ജൻ മുളാരത്ത് പറഞ്ഞു. കേരളത്തിലും അഗുംബെയിലുമായി ഒരു മാസത്തോളം ചിത്രീകരിച്ച പത്ത് ഫൈറ്റ് സീക്വൻസുകളാണ്
ചിത്രത്തിലുള്ളതെന്ന് ഛായാഗ്രാഹകൻ കൃഷ്ണ നായകർ വെളിപ്പെടുത്തി.പത്മശ്രീ പുരസ്കാര ജേതാവായ 84 കാരിയായ മീനാക്ഷി അമ്മയും ഈ ചിത്രത്തിലുണ്ട്. ഹംസലേഖ ഉൾപ്പെടെയുള്ള നാല് അന്താരാഷ്ട്ര സംഗീത സംവിധായകരുടെ സംഭാവനകൾ ചിത്രത്തിൻ്റെ സൗണ്ട് ട്രാക്കിൽ ഉൾപ്പെടുന്നു. നടി ഉപാസന ഗുർജറാണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.