യു ട്യൂബിൽ ഒരു കോടി സബ്സ്ക്രൈബർമാരെ തികച്ചത് പ്രേക്ഷകർക്കൊപ്പം ആഘോഷമാക്കി ഏഷ്യാനെറ്റ് ന്യൂസ്. തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന ഏഷ്യാനെറ്റും മൈത്രിയും ചേർന്നു സംഘടിപ്പിക്കുന്ന ഓണ വിരുന്ന് പരിപാടിയിൽ സ്റ്റാർ സിംഗർ മ്യൂസിക് നൈറ്റിനിടയിലാണ് ഏഷ്യാനെറ്റ് മലയാള ന്യൂസ് ചാനലുകൾക്കിടയിലെ ഈ പ്രഥമ അവിസ്മരണീയ നേട്ടം ആഘോഷമാക്കിയത്. ആരവങ്ങൾക്കും നിറ ചാർത്തുകൾക്കും ഇടയിൽ കേക്ക് മുറിച്ചാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ ഒരു കോടി യൂട്യൂബ് സബ്സ്ക്രൈബർ നേട്ടം കനകക്കുന്നിൽ ആഘോഷിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്വർക്ക് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ ആൻഡ് ബിസിനസ് ഹെഡ് ഫ്രാങ്ക് പി തോമസ് കേക്ക് മുറിച്ചു. ഒരു കോടി യു ട്യൂബ് പ്രേക്ഷകർ എന്ന നേട്ടം എളുപ്പമുള്ള ഉദ്യമമല്ല , അത് നേടിയ ആദ്യ മലയാള വാർത്താ ചാനലായതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ഓൺലൈൻ എഡിറ്റർ മുരളീധരൻ,ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ, അസിസ്റ്റന്റ് എകിക്യൂട്ടീവ് എഡിറ്റർ വിനു വി ജോൺ, ഏഷ്യാനെറ്റ് ന്യൂസ് സെയിൽസ് ഹെഡ് ഉണ്ണികൃഷ്ണൻ, ഓവർസീസ് ന്യൂസ് ഇനീഷ്യേറ്റിവ് സീനിയർ വൈസ് പ്രസിഡന്റ് അനിൽ അടൂർ, ഏഷ്യാനെറ്റ് ന്യൂസ് കൊമേഴ്സ്യൽ& ബ്രാൻഡിങ് വൈസ് പ്രസിഡൻ്റ് രജിത് സിങ് എസ് , അജയ് ഘോഷ്, കെജി കമലേഷ്, അനൂപ് ബാലചന്ദ്രൻ, നന്ദഗോപാൽ നായർ, അനീഷ് എൻ.ജി , കെപി റഷീദ്, ഗോപാലകൃഷ്ണൻ , ഹണി ആർ.കെ , ജിതിൻ എസ് .ആർ, ബിസ്മി, രമ്യ, നിഷാൻ എന്നിവർ പങ്കെടുത്തു.