മുണ്ടക്കൈ- ചൂരൽമല പ്രദേശത്തിന് വിളിപ്പാട് മാത്രം അകലത്തിൽ സ്ഥിതിചെയ്യുന്ന വാളാട് കരിങ്കൽ ക്വാറിക്ക് അവിഹിത മാർഗ്ഗത്തിലൂടെ നൽകിയ ലൈസൻസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്വാറി ആക്ഷൻ കമ്മറ്റി താലൂക്ക് ഓഫീസ് ധർണ്ണ ധർണ നടത്തി.പഞ്ചായത്തു സെക്രട്ടറി നൽകിയ ലൈസൻസ് റദ്ദാക്കണമെന്നും കൃത്രിമ രേഖകൾ സൃഷ്ടിച്ച വൈത്തിരി താലൂക്ക് തഹസിൽദാർ , മൈനിംഗ് ജിയോളജി ജില്ലാ ഓഫീസർ എന്നിവർക്കെതിരെ നടപടികൾ ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു കൊണ്ടാണ് വൈത്തിരി താലൂക്കാപ്പീസിന്നു മുൻപിൽ ധർണ്ണയും സത്യാഗ്രഹവും നടത്തിയത്. ധർണ്ണ വയനാട് പ്രകൃതി സംരക്ഷണ സമിതി സെക്രട്ടറി തോമസ്സ് അമ്പലവയൽ ഉദ്ഘാടനം ചെയ്തു. സ്ത്രീകളും തദ്ദേശ വാസികളും പങ്കെടുത്തു.
ക്വാറിയിൽ നിന്നും 50 മീറ്റർ അകലത്തിൽ വീടുകളില്ലെന്നാണ് താസിൽദാർ ജിയോജളി ഡിപ്പാർട്ട്മെൻ്റിന് സർട്ടിഫിക്കറ്റ് നൽകിയത്. എന്നാൽ ജില്ലാകളക്ടർക്ക് നൽകിയ റിപ്പോർട്ടിൽ 45 മീറ്റർ അകലത്തിൽ വീടുള്ളതായും ചരിഞ്ഞ ഭൂമിയാണെന്നും റെഡ്ഡ് സോണിൽ പെട്ടതാണെന്നും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ചെയർപേഴ്സൺ ഡോ: രേണുരാജ് ക്വാറി അടച്ചുപൂട്ടാൻ ഉത്തരവിട്ടിരുന്നു. ഹൈക്കോടതിയിൽ കൃത്രിമ രേഖകൾ ഹാജരാക്കിയും ചീഫ് സെക്രട്ടറിയുടെ സത്യവാങ് മൂലം കണക്കിലെടുത്തും ഹൈക്കോതി വീണ്ടും പ്രവർത്തനാനുമതി നൽകിയെങ്കിലും നാട്ടുകാരുടെ ശക്തമായ എതിർപ്പിനെ തുടർന്ന് ക്വാറി പ്രവർത്തിക്കാൻ സാധിച്ചില്ല. ക്വാറി ആക്ഷൻ കമ്മറ്റി ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. അതീവ പരിസ്ഥിതിലോല പ്രദേശത്തുള്ളതും ജനങ്ങൾ തിങ്ങിത്താമസിക്കുന്നതുമായ പ്രദേശത്തുളളക്വാറി പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ പ്രഖ്യാപിച്ചു. ജാഫർ. വി. സ്വാഗതം പറഞ്ഞു. ആക്ഷൻ കമ്മറ്റി ചെയർമാൻ റഹിം സി അദ്ധ്യക്ഷത വഹിച്ചു.എൻ ബാദുഷ, ഹൈക്കോടതി അഭിഭാഷകൻ ടി.എസ്.സന്തോഷ്, റയീസ് കൽപ്പറ്റ, ആനന്ദ് ബഷീർ ജോൺ, എ.കൃഷ്ണൻകുട്ടി. സി.എച്ച് .സഫിയ, ഇസ്മായിൽ .പി.കെ തുടങ്ങിയവർ പ്രസംഗിച്ചു.