കോട്ടയം : മഞ്ഞ കാര്‍ഡുടമകള്‍ക്കും ക്ഷേമ സ്ഥാപനങ്ങളിലെ എന്‍പിഐ കാര്‍ഡുടമകള്‍ക്കും സൗജന്യ ഓണക്കിറ്റുകള്‍ റേഷന്‍ കടകളിലൂടെ ഒന്പതുമുതല് വിതരണം ചെയ്യും.
ചെറുപയര്‍ പരിപ്പ്, സേമിയ പായസം മിക്സ്, മില്‍മ നെയ്യ്, കശുവണ്ടിപ്പരിപ്പ്, വെളിച്ചെണ്ണ, സാമ്പാര്‍ പൊടി, മുളക് പൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, തേയില, ചെറുപയര്‍, തുവരപ്പരിപ്പ്, പൊടിയുപ്പ് എന്നിവ തുണിസഞ്ചിയില്‍ ലഭ്യമാക്കും.
ക്ഷേമ സ്ഥാപനങ്ങളില്‍ നാലു പേര്‍ക്ക് ഒരു കിറ്റ് എന്ന രീതിയിലാണ് വിതരണം. ക്ഷേമസ്ഥാപനങ്ങളില്‍ 10 മുതല്‍ കിറ്റുകള്‍ നേരിട്ട് എത്തിക്കും.