കൊച്ചി: വിഴിഞ്ഞം തുറമുഖത്തേക്ക് പുതിയ കപ്പൽ വരുന്നു. ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനി എം എസ് സിയുടെ കൂറ്റൻ മദർഷിപ്പാണ് വിഴിഞ്ഞത്തേക്ക് എത്തുന്നത്. 366 മീറ്റർ നീളമുള്ള എം എസ് സി ഡേല കപ്പൽ ഈ മാസം 30 ന് എത്തുമെന്നാണ് വിവരം. ജൂലൈയിലാണ് വിഴിഞ്ഞത്ത് ആദ്യ കണ്ടെയ്നർ കപ്പൽ സാൻ ഫെർണാണ്ടോ എത്തിയത്. വിഴിഞ്ഞത്തിറക്കാനുള്ള 2000 കണ്ടെയ്നറുൾപ്പെടെ 8000 ത്തോളം കണ്ടെയിനറുകളാണ് കപ്പലിലുണ്ടായിരുന്നത്. പിന്നാലെ രണ്ടാമത്തെ കണ്ടെയ്നർ കപ്പൽ ‘മാറിൻ അസൂർ’ വിഴിഞ്ഞത്ത് എത്തിയിരുന്നു.