അവസാനം കർണാടകത്തിൽ ബിജെപി സിദ്ധാരമയ്യയെയും പൂട്ടി. ദക്ഷിണേന്ത്യയിൽ ബിജെപി ഏറ്റവും ഭയപ്പെട്ട നേതാവാണ് സിദ്ധാരമയ്യ എന്ന് ബിജെപി നേതാക്കൾ തന്നെ രഹസ്യമായി സമ്മതിക്കുന്നു. കർണ്ണാടകത്തിലെ ഉമ്മൻ ചാണ്ടി എന്ന് വിളിപ്പേരുള്ള സിദ്ധാരമയ്യയെ പ്രതിരോധത്തിലാക്കാൻ ആറ്റുനോറ്റു കാത്തിരുന്നു കിട്ടിയ അവസരം ബിജെപി കൃത്യമായി മുതലാക്കി. മൈസുരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യാൻ കർണാടക ഗവർണ്ണർ താവർ ചന്ദ് ഗെഹലോട്ട് അനുമതി നൽകിയിരിക്കുകയാണ്.മലയാളി ആയ ടി ജെ എബ്രഹാം, കർണ്ണാടകയിലെ വിവരാവകാശ പ്രവർത്തകർ ആയ പ്രദീപ് കുമാർ, കൃഷ്ണ എന്നിവർ ആണ് പ്രോസിക്യൂഷൻ അനുമതിക്കായി ഗവർണ്ണറേ സമീപിച്ചത്.
മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതൊറിട്ടി ( മുദ) യുടെ ഉദ്യോഗസ്ഥരും പ്രതികളാണ്.
സിദ്ധാരമയ്യയുടെ ഭാര്യ പാർവതിക്ക് മൈസൂരു കേസെറെ വില്ലേജിൽ ഉണ്ടായിരുന്ന മൂന്ന് ഏക്കർ ഭൂമി മൈസുരു ഡെവലപ്പ്മെന്റ് അതോറിറ്റി ഏറ്റെടുക്കുകയും പകരമായി വിജയാനഗർ പ്രദേശത്തു ഭൂമി നൽകുകയും ചെയ്യ്തു.ഏറ്റെടുത്ത ഭൂമിയുടെ മൂന്ന് ഇരട്ടിയി ലധികം വില ഉള്ളതാണ് ഉള്ളതാണ് അതിനു പകരമായി കൊടുത്ത ഭൂമി. ആ ഭൂമി ആകട്ടെ മൈസുരുവിന്റെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്നതുമാണ്. വില കുറഞ്ഞ ഭൂമി ഏറ്റെടുത്തു വില കൂടിയ ഭൂമി പകരം നൽകിയതിന് പിന്നിൽ വൻ അഴിമതി നടന്നുവെന്നാണ് പരാതിക്കാർ ആരോപിക്കുന്നത്.2023ൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ഭാര്യയുടെ പേരിൽ ഉള്ള ഈ ഭൂമിയുടെ വിവരം സിദ്ധാരമയ്യ വെളിപ്പെടുത്തിയിരുന്നില്ല എന്നും പരാതിക്കാർ ചൂണ്ടിക്കാണിക്കുന്നു. ജനപ്രതിനിത്യ നിയമം അനുസരിച്ചു കർണാടക മുഖ്യമന്ത്രിയെ കുറ്റ വിചാരണ നടത്തണം എന്ന് പരാതിക്കാർ ഗവർണ്ണറോട് ആവിശ്യപ്പെട്ടിരുന്നു.
ബിജെപി – ജനതാ ദൾ എസ് ഗൂഢാലോചനയാണ് തന്റെ കേസിനു പിന്നിൽ എന്ന് സിദ്ധാരമയ്യ പറയുമ്പോഴും കോൺഗ്രസിൽ തനിക്കെതിരെ എപ്പോൾ വേണമെങ്കിലും ശക്തമായ നീക്കം നടക്കുമെന്ന് അദ്ദേഹത്തിനറിയാം. ശരിക്കും ബിജെപി ആഗ്രഹിക്കുന്നതും അതാണ്. കോൺഗ്രസിനുള്ളിൽ സിദ്ധാരമയ്യക്കെതിരായ കലാപം,അതിലൂടെ കർണാടകയിലെ കോൺഗ്രസിനെ ഇ ന്നുള്ളതിനേക്കാൾ ദുർബലപ്പെടുത്തുക. ഈ ലക്ഷ്യം മുൻ നിർത്തിയാണ് ഗവർണ്ണറേ ഉപയോഗിച്ചു ബിജെപി ഈ കളി കളിക്കുന്നത്. രാജി വക്കേണ്ടി വരികയാണെങ്കിൽ ദളിത് നേതാവ് പരമേശ്വരയെ മുഖ്യമന്ത്രി ആക്കാനാണ് സിദ്ധാരമയ്യ ശ്രമിക്കുന്നത് എന്ന ആരോപണം ഇപ്പോഴേ ശക്തമായി ഉയരുന്നുണ്ട്. ഡി കെ ശിവകുമാറിനെ തന്റെ പിന്ഗാമി ആക്കില്ല എന്ന വാശിയിൽ തന്നെയാണ് സിദ്ധാരമയ്യ. എന്നാൽ ഉപ മുഖ്യമന്ത്രിയായ ഡി കെ ആകട്ടെ മുഖ്യമന്ത്രി സ്ഥാനം തന്റെ ജീവിതാഭിലാഷമായി കരുതുന്ന ആളാണ്.
ഇനി മുഖ്യമന്ത്രി സ്ഥാനത്തു നിന്നും തന്നെ മാറ്റി നിർത്തിയാൽ താൻ ശക്തിയായി പ്രതികരിക്കും എന്ന സന്ദേശം ഡി കെ ശിവകുമാർ കോൺഗ്രസ് ദേശീയ നേതൃത്വത്തിനു നൽകിക്കഴിഞ്ഞു. ബിജെപി ഇതൊക്കെ തന്നെയാണ് ഉദ്ദേശിച്ചത് .കർണാടകയിൽ കോൺഗ്രസിനെ സമാധാനപരമായി ഭരിക്കാൻ സമ്മതിക്കാതെ ഇരിക്കുക. അവിടെ പരമാവധി അന്തചിദ്രം വളർത്തുക, അതിനായി ഗവർണറേ പരമാവധി ഉപയോഗിക്കുക, ഈ തന്ത്രം വളരെ ഫലപ്രദമായി ബിജെപി അവിടെ ഉപയോഗിക്കുകയാണ്