തിരുവനന്തപുരം: സി.പി.എം കാട്ടാക്കട ഏരിയ കമ്മറ്റി ഓഫീസിന് നേരെ ആക്രമണം. രാത്രി 9.30 ഓടെയാണ് ആക്രമണം ഉണ്ടായത്. ഇരുചക്ര വാഹനങ്ങളിൽ എത്തിയ 20 ഓളം പേരാണ് പാർട്ടി ഓഫീസ് ആക്രമിച്ചതെന്നും ഓഫീസിന് പുറത്തുനിന്ന പ്രവർത്തകര്‍ക്ക് നേരെ വാൾ വീശിയെന്നും ഏരിയ സെക്രട്ടറി പറഞ്ഞു. സംഭവമായി ബന്ധപ്പെട്ട നാലുപേരെ കാട്ടാക്കട പൊലീസ് പിടികൂടി. എസ്.ഡി.പി.ഐ പ്രവർത്തകരാണ് ഇവരെന്നാണ് പൊലീസ് പറയുന്നത്. എന്താണ് ആക്രമണത്തിന് കാരണം എന്ന് വ്യക്തമല്ല. ഇക്കാര്യം പൊലീസ് അന്വേഷിച്ചുവരികയാണ്.