പാരിസ്: ഒളിംപിക്സിൽ മെഡൽ നിഷേധിച്ചതിനെതിരെ ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട് നൽകിയ അപ്പീൽ ലോക കായിക തർക്കപരിഹാര കോടതി സ്വീകരിച്ചു. ഭാരപരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് രാജ്യാന്തര ഒളിംപിക് അസോസിയേഷൻ അയോഗ്യയാക്കിയതോടെയാണ് വിനേഷ് ഫോഗട്ട് അപ്പീൽ നൽകിയത്.താൻ മത്സരിച്ച 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ വെള്ളി മെഡൽ പങ്കുവയ്ക്കണമെന്നാണ് വിനേഷിന്റെ ആവശ്യം. ഫൈനൽ മത്സരം നടന്നു കഴിഞ്ഞു എന്നതിനാലാണ് വിനേഷ് സംയുക്ത വെള്ളി മെഡൽ ആവശ്യമായി ഉന്നയിച്ചത്.സെമിഫൈനൽ വരെ നിശ്ചിത ഭാരപരിധിക്കുള്ളിൽ നിന്നാണ് വിനേഷ് മത്സരിച്ചത്. അപ്പീലിൽ കോടതി ഇന്നുതന്നെ വിധി പറയും.