ബംഗളൂരു: മണ്ണിടിച്ചില്‍ ദുരന്തമുണ്ടായതിനേ തുടര്‍ന്ന് മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനെ കാണാതായ ഉത്തരകന്നഡയിലെ ഷിരൂരില്‍ ജീര്‍ണിച്ച നിലയില്‍ ഒരു മൃതദേഹം കണ്ടെത്തി. മൃതദേഹം ആരുടേതെന്ന് വ്യക്തമല്ല.കടല്‍ത്തീരത്ത് അകനാശിനി ബഡ മേഖലയില്‍നിന്നാണ് മൃതദേഹം കണ്ടെടുത്തത്.
ഡിഎന്‍എ പരിശോധനയ്ക്ക് ശേഷമേ മൃതദേഹം ആരുടേതെന്ന് വ്യക്തമാകൂ. അര്‍ജുന്റെ സഹോദരന്റെ ഡിഎന്‍എ സാമ്പിള്‍ ഇവിടുത്തെ ജില്ലാ ഭരണകൂടത്തിന്റെ കൈവശമുണ്ട്. മൃതേദഹത്തിന്റെ ഡിഎന്‍എ സാമ്പിള്‍ പരിശോധിച്ച് ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് അര്‍ജുന്റെ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം പ്രദേശത്തുനിന്ന് ഒരു മത്സ്യതൊഴിലാളിയെ കാണാതായതായി പരാതി ഉയര്‍ന്നിരുന്നു. മൃതദേഹം ഇയാളുടേതാണോ എന്ന കാര്യത്തിലും വ്യക്തയില്ല.