ഇന്ത്യയില്‍ ഉള്‍പ്പെടുന്ന വടക്കുകിഴക്കന്‍ പ്രദേശത്തെ ചില സംസ്ഥാനങ്ങളെയും, ബംഗ്ളാദേശ്, ബര്‍മ്മ എന്നീ രാജ്യങ്ങളിലെ ചില മേഖലകളെയും ചേര്‍ത്ത് പുതിയ രാജ്യമുണ്ടാക്കാനുള്ള അമേരിക്കയുടെ തന്ത്രത്തിന്റെ ഭാഗമാണ് ബംഗ്ളാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനക്കെതിരെ നടന്ന അട്ടിമറിയെന്ന് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ബംഗ്ളാദേശില്‍ തങ്ങള്‍ക്ക് വ്യോമസേനാ താവളം നിര്‍മ്മിക്കണമെന്ന അമേരിക്കയുടെ ആവശ്യം തള്ളിയപ്പോള്‍ തന്നെ ഷേഖ് ഹസീന ഇനി അധികം കാലം അധികാരത്തില്‍ തുടരില്ലെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. വ്യോമസേനാതാവളം നിര്‍മ്മിക്കുന്നതിനുള്ള അനുവാദം നിഷേധിച്ചപ്പോള്‍ തന്നെ അമേരിക്കയുടെ മനസിലിരിപ്പെന്തെന്ന് ഷേഖ് ഹസീന വെളിപ്പെടുത്തിയിരുന്നു.
ഇന്ത്യയിലെ മിസോറാം, ബംഗ്ലാദേശിലെയും ബര്‍മ്മയിലെയും ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശങ്ങള്‍ എന്നിവ ഒന്നിച്ചു ചേര്‍ത്ത് കിഴക്കന്‍ ടൈമൂറിനെപ്പോലെ ഒരു ക്രൈസ്തവ രാജ്യമുണ്ടാക്കാന്‍ അമേരിക്ക ശ്രമിക്കുന്നതായി കഴിഞ്ഞ മാസമാണ് ഷേഖ് ഹസീന വെളിപ്പെടുത്തിയത്. ചൈനയെ നേരിടാന്‍ തെക്കന്‍ ഏഷ്യയില്‍ തങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്ന ഒരു സഖ്യകക്ഷിയില്ലന്ന അമേരിക്കയുടെ തിരിച്ചറിവാണ് ഈ അപകടകരമായ തീരുമാനത്തിലേക്ക് അവരെ നയിക്കുന്നതെന്നും വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.മണിപ്പൂര്‍ കലാപം പോലും ഇത്തരത്തില്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ആസൂത്രണം ചെയ്തതാണെന്ന് ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറും മാസങ്ങള്‍ക്ക് മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ചൈനയെ നേരിടാന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലും ബംഗാള്‍ ഉൾക്കടലിലും തങ്ങളുടെ നാവിക വ്യോമസേനാ സാന്നിധ്യം വേണമെന്ന് അമേരിക്കക്ക് അറിയാം. തയ്വാനെ ഏത് നിമിഷവും ചൈന ആക്രമിച്ചേക്കുമെന്നും അമേരിക്കക്ക് അറിയാം. അങ്ങിനെ ആക്രമണം വന്നാല്‍ തായ്വാനുള്ള പ്രതിരോധസംവിധാനങ്ങള്‍ ഒരുക്കിക്കൊടുക്കാന്‍ അമേരിക്കക്ക് സൈനിക താവളങ്ങള്‍ വേണം. ഇപ്പോള്‍ ഫിലിപ്പൈന്‍സ്, ഇന്ത്യോനേഷ്യ എന്നിവിടങ്ങളിലാണ് അമേരിക്കൻ സൈനിക താവളങ്ങളുള്ളത്. എന്നാല്‍ ചൈനയിലേക്ക് നേരിട്ട് പ്രവേശിക്കാന്‍ കഴിയുന്ന നാവിക – വ്യോമസേനാ താവളങ്ങള്‍ വേണമെന്നതാണ് അമേരിക്കയെ ഈ വഴി തെരെഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്നത്.
ബംഗാള്‍ ഉള്‍ക്കടലില്‍ ബംഗ്ളാദേശിന്റെ അധീനതയിലുള്ള സെന്റ് മാര്ട്ടിന് ഐലണ്ട് തങ്ങള്‍ക്ക് കൈമാറണമെന്ന് അമേരിക്കന്‍ ഭരണകൂടം ഷേഖ് ഹസീനയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബംഗ്ളാദേശ് ഭരണകൂടം ഈ ആവശ്യത്തിനെതിരെ കടുത്ത നിലപാടാണ് കൈക്കൊണ്ടത്. ഏതാണ്ട് മൂന്ന് കിലോമീറ്റര്‍ നീളമുള്ള സെന്റ് മാര്ട്ടിന് ഐലണ്ട് അമേരിക്കക്ക് കിട്ടിയാല്‍ അവിടെ ചൈനക്കെതിരെ വ്യോമ- നാവിക താവളം ഉയരും. ബംഗാള്‍ ഉള്‍ക്കടലില്‍ ഇത്തരത്തിലൊരു സൈനികത്താവളം ഉയരുന്നത് ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ക്കും വലിയ ഭീഷണിയാണ്.ഇറാനും ചൈനയും പാക്കിസ്ഥാനും തമ്മിലുള്ള വാണിജ്യ വ്യാപാര ബന്ധവും അമേരിക്കക്ക് വലിയ തലവേദന ഉണ്ടാക്കുന്നുണ്ട്. ഇറാന്റെ ആണവ പദ്ധതികള്‍ക്ക് ചൈനീസ് സഹായം ഉണ്ടെന്ന് അമേരിക്ക തിരിച്ചറിഞ്ഞിട്ടുണ്ട്. ഹമാസിന് ഇറാന് നല്കിയ ആയുധങ്ങളിലും ചൈനയുടെ സ്വാധീനം വലിയ തോതിലുണ്ടെന്ന് യുഎസ് രഹസ്യന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ഇസ്രായേലിനെക്കൊണ്ട് ഇറാനെ കൈകാര്യം ചെയ്യിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി അമേരിക്ക നടത്തിവരികയാണ്. ഇതിനിടയിലാണ് ദക്ഷിണേഷ്യന്‍ മേഖലയില്‍ പുതിയ രാഷ്ട്രം തന്നെ രൂപീകരിച്ചാലോ എന്ന ആലോചന അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്സികള്ക്കുണ്ടായത് .തെക്കന്‍ ഏഷ്യയില്‍ അസ്വസ്ഥത വിതക്കാനുള്ള ഏത് നീക്കവും ചൈനയെ ഉദ്ദേശിച്ചുള്ളതാണെന്ന് സുവ്യക്തമാണ്.
ഇന്ത്യയുടെ ചൈനീസ് നയം പഴയ ചേരിചേര നയത്തിന്റെ തുടര്‍ച്ചയാണെന്ന് അമേരിക്കക്കറിയാം. ഇന്ത്യന്‍ പ്രദേശങ്ങളില്‍ ചൈന കടന്നുകയറുകയാണെങ്കില്‍ ശക്തമായ പ്രതിരോധവും തിരിച്ചടിയും അല്ലങ്കില്‍ മികച്ച അയല്‍ സൗഹൃദം ഇതാണ് ഇന്ത്യയുടെ ചൈനിസ് നയം. ഇത് അമേരിക്കയെ സംബന്ധിച്ചിടത്തോളം അത്ര ഗുണകരമല്ല. എന്തൊക്കെ പ്രശ്നങ്ങളുണ്ടായാലും മികച്ച വ്യാപാര പങ്കാളി എന്ന ബന്ധമാണ് ഇന്ത്യക്ക് ചൈനക്കുമായുള്ളത്്.അയല്‍രാജ്യങ്ങളുമായി നിരന്തരമായി ഏറ്റമുട്ടുന്നത് രാജ്യതാല്‍പ്പര്യങ്ങള്‍ക്ക് ഗുണകരമല്ലന്നാണ് ഇന്ത്യയുടെ നിലപാട്. ഏതായാലും ജനരോഷം മൂലമുള്ള ഷേഖ് ഹസീനയുടെ ബംഗ്ളാദേശില്‍ നിന്നുള്ള രക്ഷപ്പെടല്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ തലവേദനയാകുമെന്നുറപ്പാണ്.