പാരീസ്: ഇന്ത്യന്‍ വനിതാ ഷൂട്ടര്‍ മനു ഭാകറിന് ഹാട്രിക് മെഡലില്ല. വനിതകളുടെ 25 മീറ്റര്‍ പിസ്റ്റളില്‍ താരത്തിന് നാലാം സ്ഥാനം കൊണ്ട് തൃപ്തിപെടേണ്ടി വന്നു. ഫൈനല്‍ റൗണ്ടില്‍ 28 പോയിന്റാണ് താരത്തിന് നേടാന്‍ സാധിച്ചത്. 37 പോയിന്റ് നേടിയ ദക്ഷിണ കൊറിയക്കാണ് സ്വര്‍ണം. ഫ്രാന്‍സ് വെള്ളിയും ഹങ്കറി വെങ്കലവും നേടി. അവസാന സെറ്റില്‍ അഞ്ചില്‍ മൂന്ന് ഷൂട്ടിലും ഇന്ത്യന്‍ താരത്തിന് പിഴച്ചു. ഇതോടെയാണ് ഹംങ്കറി വെങ്കലം ഉറപ്പിക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ രണ്ടാം സ്ഥാനത്തുണ്ടായിന്നു മനു. എന്നാല്‍ മത്സരം പുരോഗമിച്ചതോടെ താഴേക്ക് വീണു. ആദ്യ സെറ്റില്‍ രണ്ട് തവണ മാത്രമാണ് ഭാകറിന് ലക്ഷ്യം കാണാനായത്. രണ്ടാം സെറ്റില്‍ നാല് തവണ ലക്ഷ്യത്തിലെത്തിച്ച താരം നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. അടുത്ത സെറ്റോടെ രണ്ടാം സ്ഥാനത്തെത്താനും ഭാകറിനായി. പിന്നീട് നാല് എലിമിനേഷനുകള്‍ പിന്നിട്ടപ്പോള്‍ വെങ്കല മെഡലിനുള്ള മത്സരം കളിക്കേണ്ടി വരികയായിരുന്നു. സെറ്റില്‍ രണ്ട് ഷോട്ട് മാത്രമാണ് താരത്തിന് ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചത്.