വയനാട് : ചൊവ്വാഴ്ച പുലർച്ചെ മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ 120 പേർ മരിച്ചതായി സ്ഥിരീകരിച്ചു. കാണാതായ 98 പേരെ കണ്ടെത്തുന്നതിനുള്ള ഊർജിത ശ്രമം ആരംഭിച്ചു. മേപ്പാടി ഹെല്‍ത്ത് സെന്ററില്‍ 62 മൃതദേഹങ്ങൾ ഉണ്ട്. ഇവരിൽ 42 പേരെ തിരിച്ചറിഞ്ഞു.
വിംസ് ആശുപത്രിയിൽ മൂന്ന് മൃതദേഹങ്ങളുണ്ട്. നിലമ്പൂര്‍ ജില്ലാ ആശുപത്രിയിൽ 41 മൃതദേഹങ്ങളാണുള്ളത്. ബത്തേരി താലൂക്ക് ആശുപത്രിയിൽ ഒരാളുടെ മൃതദേഹമുള്ളത്.20 മൃതദേഹങ്ങളുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി.
ചൂരൽ മലയിൽ രക്ഷാദൗത്യത്തിന് വലിയ വെല്ലുവിളിയായി കനത്ത മൂടൽമഞ്ഞുണ്ട്. ദുരന്ത മുഖത്ത് കാഴ്ച മറക്കുന്ന സ്ഥിതിയാണ്. ഇനിയും ഉരുൾപൊട്ടലുണ്ടാകാനുള്ള ഭീഷണി നിലനിൽക്കുന്ന സ്ഥലത്ത് കനത്ത മഴ പെയ്യുകയാണ്.