മംഗളൂരു: കർണാടകയിലെ അങ്കോളയിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി അർജുനെ കണ്ടെത്താനുള്ള തിരച്ചിലിൽ പുതിയ സിഗ്നൽ ലഭിച്ചു. നദിയിൽ നിന്ന് സോണാർ പരിശോധനയിലാണ് പുതിയ സിഗ്നൽ ലഭിച്ചത്. നേരത്തെ കര- നാവികസേനകൾ നടത്തിവന്ന തിരച്ചിൽ അവസാനിപ്പിച്ചിരുന്നു.കൂടുതൽ ആധുനിക യന്ത്രങ്ങൾ ഉപയോഗിച്ച് തിരച്ചിൽ ശക്തിപ്പെടുത്തുമെന്ന് കർവാർ എം.എൽ.എ സതീഷ് കൃഷ്ണ സെയ്ൽ അറിയിച്ചിരുന്നു. ആധുനിക ഉപകരണങ്ങളുമായുള്ള തിരച്ചിൽ ഇന്നും രാവിലെ തുടങ്ങും. റോഡിലെ തടസ്സങ്ങൾ നീക്കാൻ എസ്പിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എം.എൽ.എ പറഞ്ഞു.