ന്യൂഡൽഹി: മൂന്ന് കാൻസർ മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കാൻ ബജറ്റിൽ നിർദേശം. സ്വർണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ ആറുശതമാനമായി കുറയ്ക്കുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ പ്രഖ്യാപിച്ചു. പ്ലാറ്റിനത്തിന് 6.4 ശതമാനമായി കുറയ്ക്കുമെന്നും ധനമന്ത്രി അറിയിച്ചു. എക്സറേ ട്യൂബുകൾക്ക് തീരുവ കുറയ്ക്കും. ലതറിനും തുണിത്തരങ്ങൾക്കും വില കുറയും. മൊബൈൽ ഫോൺ, ചാർജർ എന്നിവയുടെ കസ്റ്റംസ് ഡ്യൂട്ടി കുറച്ചു. മൊബൈൽ ഫോണുകൾക്കും മൊബൈൽ പിസിബിഎസിനും മൊബൈൽ ചാർജറുകൾക്കുമുള്ള ഇറക്കുമതി നികുതി 15 ശതമാനമായി കുറച്ചു.