ന്യൂഡല്‍ഹി: പ്രളയ ദുരിതം നേരിടാന്‍ വിവിധ സംസ്ഥാനങ്ങള്‍ക്ക് ബജറ്റില്‍ സഹായം പ്രഖ്യാപിച്ചുകൊണ്ടുള്ള പട്ടികയില്‍ കേരളമില്ല. ബിഹാര്‍, ആസാം, ഹിമാചല്‍, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളെയാണ് പദ്ധതിക്കായി പരിഗണിച്ചത്.
മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ ബിഹാറിനും ആന്ധ്രയ്ക്കും വമ്പന്‍ പ്രഖ്യാപനങ്ങളാണ് ഉള്ളത്. ഇരുസംസ്ഥാനങ്ങള്‍ക്കും പ്രതീക്ഷിച്ചതുപോലെ കൂടുതല്‍ പദ്ധതികളും ധനസഹായവും ധനകാര്യമന്ത്രി നിര്‍മല സീതാരാമന് പ്രഖ്യാപിച്ചു. ബിഹാറില്‍ രണ്ട് പുതിയ എക്സ്പ്രസ് വേകള്‍ നിര്‍മിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ഗംഗാ നദിയില്‍ രണ്ട് പുതിയ പാലങ്ങള്‍ നിര്‍മിക്കും. ബിഹാറിലെ ഹൈവേ വികസനത്തിന് 26,000 കോടിയാണ് പ്രഖ്യാപിച്ചത്. ബിഹാറില്‍ പുതിയ വിമാനത്താവളം ആരംഭിക്കുമെന്നും നിര്‍മല പറഞ്ഞു. സംസ്ഥാനത്ത് കൂടുതല്‍ മെഡിക്കല്‍ കോളജുകള്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.