ബംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ അകപ്പെട്ട് കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. സന്ന ഹനുമന്തപ്പ എന്ന സ്ത്രീയുടേതാണ് മൃതദേഹം. ഗോകര്‍ണയിലാണ് മൃതദേഹം കാണപ്പെട്ടത്. ഇത് ഷിരൂരില്‍ നിന്നും 12 കിലോമീറ്റര്‍ അകലെയാണ്. അഴുകിയ നിലയിലാണ് മൃതദേഹം.
പുഴയുടെ മറുകരയില്‍ വെള്ളം ഉയര്‍ന്നപ്പോള്‍ കാണാതായ സ്ത്രീകളില്‍ ഒരാളാണ് സന്ന. മണ്ണിടിച്ചിലില്‍ വീട് തകര്‍ന്നതിന് പിന്നാലെ സ്ത്രീ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഇങ്ങനെ കാണാതായ നാല് പേരില്‍ ഒരാളാണ് ഇവര്‍.അതേ സമയം, കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചില്‍ ഇന്നും തുടരും. തിരച്ചിലിനായി കൂടുതല്‍ റഡാര്‍ ഉപകരണങ്ങള്‍ എത്തിക്കും. സൈന്യത്തിന്റെ നേതൃത്വത്തില്‍ ഗംഗാവലി നദി കേന്ദ്രീകരിച്ചാകും തിരച്ചില്‍ നടത്തുക.വെള്ളത്തില്‍ ഉപയോഗിക്കാവുന്ന ഫെറക്സ് ലൊക്കേറ്റര്‍ 120-യും ഡീപ് സെര്‍ച്ച് മൈന്‍ ഡിറ്റക്റ്ററും ഉപയോഗിച്ചാവും സിഗ്നല്‍ ലഭിച്ച ഭാഗത്ത് തിരച്ചില്‍ നടത്തുക. കഴിഞ്ഞദിവസം വൈകുന്നേരം പുഴയ്ക്ക് അടിയില്‍ നിന്ന് പുതിയ സിഗ്നല്‍ കിട്ടിയിരുന്നു. ലോറി കരഭാഗത്ത് ഇല്ലെന്നും മണ്ണില്‍ പുതഞ്ഞ് പോകാനുള്ള സാധ്യത തള്ളാനാവില്ലെന്നും സൈന്യം വ്യക്തമാക്കിയിരുന്നു.