തിരുവനന്തപുരം: പാർട്ടിയുടെയും, സർക്കാരിന്റേയും പ്രവർത്തനങ്ങളിൽ മാറ്റം വരുത്താനുള്ള തെറ്റുതിരുത്തൽ രേഖയിലെ ചർച്ച സിപിഎം സംസ്ഥാന കമ്മിറ്റിയിൽ ഇന്ന് ആരംഭിക്കും. സംസ്ഥാന സർക്കാരിന്റെ മുൻഗണനാക്രമത്തിൽ മാറ്റം വരുത്തണമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റിൽ ധാരണയായിരുന്നു.
അടുത്ത രണ്ടു വർഷത്തേക്കുള്ള സർക്കാറിന്റെ ഭാവി പദ്ധതികളും സെക്രട്ടറിയേറ്റ് തയ്യാറാക്കിയ രേഖയിലുണ്ട്. സർക്കാരിന്റെ മുൻഗണന ക്രമത്തിൽ മാറ്റം വരുത്തി ജനക്ഷേമ പ്രവർത്തനങ്ങൾക്ക് ആദ്യ പരിഗണന നൽകാനാണ് പാർട്ടി തീരുമാനം. തുടർഭരണം അണികൾക്കിടയിൽ അലസതയും,അഹങ്കാരവും ഉണ്ടാക്കിയെന്നാണ് പാർട്ടി വിലയിരുത്തിയത്. ഇത് മറികടക്കാൻ ആവശ്യമായ ഇടപെടലുകൾ ഉണ്ടായേക്കും.