പാലക്കാട്: കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികള്‍ ചിറ്റൂര്‍ പുഴയുടെ നടുവില്‍ കുടുങ്ങി. പുഴയില്‍ ഇറങ്ങിയ കുട്ടികള്‍ പെട്ടെന്ന് കുത്തൊഴുക്ക് ഉണ്ടായതോടെ നടുഭാഗത്ത് കുടുങ്ങുകയായിരുന്നു. അഗ്നിരക്ഷാസേന സ്ഥലത്തെത്തി മൂവരെയും രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് നാല് പേര് കുടുങ്ങിയിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഇവരെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തിയത്.