തിരുവനന്തപുരം: കാട്ടാക്കടയില്‍ എംഎല്‍എയുടെ കാറിന് കടന്നുപോകാന്‍ സൗകര്യം ഒരുക്കിയില്ലെന്ന് ആരോപിച്ച് എട്ടുമാസം ഗര്‍ഭിണിയടക്കമുള്ള കുടുംബത്തിന് നേരെ ആക്രമണമെന്ന് പരാതി. ജി. സ്റ്റീഫന്‍ എംഎല്‍എക്കും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കുമെതിരെയാണ് ആരോപണം.കഴിഞ്ഞദിവസം രാത്രിയാണ് സംഭവം.
എംഎല്‍എയുടെ കാറിന് കടന്നുപോകാന്‍ സൗകര്യം ഒരുക്കിയില്ലെന്ന് ആരോപിച്ച ബിനീഷ്, ഭാര്യ നീതു എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ബിനീഷിന്റെ മൂക്കിനും കൈക്കും നെഞ്ചിനും പരിക്കുണ്ട്. ഇവരുടെ കാറും തല്ലിത്തകര്‍ത്തു. എംഎല്‍എക്കും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കുമെതിരേ കാട്ടാക്കട പൊലീസ് സ്റ്റേഷനില്‍ കുടുംബം പരാതി നല്കി. സംഘര്‍ഷത്തിനിടെ മാല പൊട്ടിച്ചെടുത്തെന്നും പരാതിയിൽ പറയുന്നു. അതേസമയം, ആരോപണം ജി. സ്റ്റീഫന്‍ എംഎല്‍എ നിഷേധിച്ചു. തന്റെ കാര്‍ കടന്നുപോകുന്നതിന് വഴിയൊരുക്കാന്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ല. സംഭവ സമയത്ത് താന്‍ കല്യാണ ഓഡിറ്റോറിയത്തില്‍ ആയിരുന്നു. ആരാണ് കുടുംബത്തെ ആക്രമിച്ചതെന്ന് അറിയില്ലെന്നും സ്റ്റീഫന്‍ കൂട്ടിച്ചേര്‍ത്തു.