തിരുവനന്തപുരം: സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റിലേക്ക് സി.പി.ഐ നേതാവ് പ്രകാശ് ബാബുവിനെ തഴഞ്ഞ് സി.പി.ഐ സംസ്ഥാന നേതൃത്വം. കാനം രാജേന്ദ്രന്റെ ഒഴിവിൽ കേരള ഘടകം ആനി രാജയെ നിർദേശിച്ചു. പ്രകാശ് ബാബുവിന് രാജ്യസഭ സ്ഥാനാർത്ഥിത്വവും നൽകിയിരുന്നില്ല. നിർദേശത്തെ പൂർണമായും പിന്തുണക്കുന്നെന്ന് പ്രകാശ് ബാബു പറഞ്ഞു. ‘ഒന്നിൻ്റെയും പുറകെ പോകാൻ ഉദ്ദേശമില്ല, പാർട്ടി അംഗമായി തുടരും. പാർട്ടിക്കുള്ളിൽ ഒരു അഭിപ്രായ വ്യത്യാസവുമില്ല. ഇന്നലെ ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിൽ ഐക്യകൺഠേന യാണ് തീരുമാനം എടുത്തത്.’- അദ്ദേഹം കൂട്ടിച്ചേർത്തു