തിരുവനന്തപുരം: വിസിമാര്‍ സ്വന്തം ചെ ലവില്‍ കേസ് നടത്തണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. തനിക്കെതിരേ കേസ് നടത്താന്‍ ഉപയോഗിച്ച സര്‍വകലാശാല ഫണ്ട് തിരിച്ചടയ്ക്കണമെന്ന് കാട്ടി ഗവര്‍ണര്‍ വിസിമാര്‍ക്ക് നോട്ടീസ് അയച്ചു.വിസി നിയമനം റദ്ദാക്കിയ ചാന്‍സിലര്‍ കൂടിയായ ഗവര്‍ണറുടെ നടപടിക്കെതിരെയാണ് വിസിമാര്‍ കേസ് നടത്തിയത്. ഇതിന് ഇതുവരെ ചെ ലവാക്കിയ ഒരു കോടി 13 ലക്ഷം രൂപ തിരിച്ചടയ്ക്കണമെന്നാണ് നിര്‍ദേശം.
ചാന്‍സിലര്‍ക്കെതിരേ കേസ് നടത്താന്‍ സര്‍വകലാശാല ഫണ്ടില്‍നിന്നും വിവിധ വിസിമാര്‍ ഒരു കോടി 13 ലക്ഷം രൂപ ചെ ലവിട്ടതായി ഉന്നതവിദ്യാഭ്യാസമന്ത്രി നിയമസഭയില്‍ അറിയിച്ചിരുന്നു. ഇത് മുന്‍നിര്‍ത്തിക്കൊണ്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന് കമ്മിറ്റിയാണ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് മുഴുവന്‍ തുകയും തിരിച്ചടയ്ക്കണമെന്ന് ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയത്. ഇക്കാര്യത്തില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് എത്രയും വേഗം രാജ്ഭവനെ അറിയിക്കണമെന്നും ഗവര്‍ണറുടെ നോട്ടീസില്‍ പറയുന്നു.