മലപ്പുറം: കെ.എസ്.ആർ.ടി.സി ബസും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ച് മലപ്പുറത്തു മൂന്നുപേർ മരിച്ചു. മേൽമുറി മുട്ടിപ്പടിയിൽ നടന്ന വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്നുപേരാണ് മരിച്ചത് . മഞ്ചേരി പുൽപ്പറ്റ ഒളമതിൽ സ്വദേശികളായ അഷ്റഫ് , ഭാര്യ സാജിദ , മകൾ ഫിദ എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് 12.25ഓടെയാണ് അപകടം.
പാലക്കാട് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടി ബസ് എതിര്‍ദിശയില്‍നിന്ന് വന്ന ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. ഓട്ടോ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.സംഭവസ്ഥലത്തുവച്ച് തന്നെ രണ്ട് പേര് മരിച്ചു. ഒരാളെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അപകടത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. സംഭവസമയം മഴയുണ്ടായിരുന്നു. മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ.