തൃശൂർ: പടിയൂര്‍ ഗ്രാമ പഞ്ചായത്തംഗത്തെ കാപ്പ ചുമത്തി നാടുകടത്തി. പതിനൊന്നാം വാര്‍ഡ് മെമ്പറും ബി.ജെ.പി അംഗവുമായ ശ്രീജിത്ത് മണ്ണായിക്കെതിരെയാണ് നടപടി. കഴിഞ്ഞ ഫെബ്രുവരിയിൽ പൊറുത്തിശ്ശേരി ഹെല്‍ത്ത് സെന്ററില്‍ വച്ച് വനിതാ ഡോക്ടറെ ആക്രമിച്ച കേസിലെ പ്രതിയാണ് ശ്രീജിത്ത്. നിരവധി കേസുകൾ ഇയാൾക്കെതിരെ ചുമത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തൃശൂർ റേഞ്ച് ഡി.ഐ.ജി ഉത്തരവ് പുറപ്പെടുവിച്ചത്. ആറ് മാസത്തേക്കാണ് ശ്രീജിത്തിനെ കാപ്പ ചുമത്തി നാടുകടത്തുക.