ന്യൂഡൽഹി : മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് മുൻപേ പിണങ്ങി സഖ്യകക്ഷിയായ എൻസിപി അജിത് പവാർ സഖ്യം. കാബിനറ്റ് പദവി ലഭിക്കില്ലെന്നു ഉറപ്പായതോടെ മന്ത്രിസഭയിലേക്കില്ലെന്നു എൻസിപി അജിത് പവാർ സഖ്യം നിലപാടെടുത്തു.
സ്വതന്ത്ര ചുമതലയുള്ള സഹ മന്ത്രി സ്ഥാനമാണ് എൻസിപിക്ക് വാഗ്ദാനം ചെയ്തത്. ഇതു പാർട്ടി നിരസിച്ചു. മന്ത്രിസഭയിൽ ഇപ്പോൾ ചേരണ്ടതില്ലെന്നാണ് നിലപാട്. ഇന്ന് വൈകീട്ട് 7.15 മുതലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ.
മുതിർന്ന നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ പ്രഫുൽ പട്ടേലിനു കേന്ദ്രമന്ത്രി സ്ഥാനം ലഭിക്കുമെന്നാണ് എൻസിപി പ്രതീക്ഷിച്ചത്. എന്നാൽ പ്രഫുൽ പട്ടേലിനെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസ് നിലനിൽക്കുന്നതിനാൽ അദ്ദേഹത്തെ പരിഗണിക്കാൻ മോദി തയ്യാറായില്ല. പാർട്ടിയുടെ ഏക എംപിയായ സുനിൽ തത്കരെയെയും കാബിനറ്റ് മന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചില്ല.